കോട്ടയം. ജില്ലയിൽ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 1007 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 20 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. 588 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447181 പേർ കൊവിഡ് ബാധിതരായി. നെടുംകുന്നം, ആർപ്പൂക്കര, പാലാ, കറുകച്ചാൽ, കോട്ടയം 3, അതിരമ്പുഴ, മീനച്ചിൽ, ചിറക്കടവ്, ഏറ്റുമാനൂർ , ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് 2, പള്ളിക്കത്തോട്, ഞീഴൂർ, വാഴൂർ , ഈരാറ്റുപേട്ട, ചങ്ങനാശേരി, വിജയപുരം, വൈക്കം, മുണ്ടക്കയം,അയർക്കുന്നം, മാഞ്ഞൂർ, കൊഴുവനാൽ 1 എന്നിങ്ങനെയാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |