തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ' സ്റ്റാർട്ടപ്പ് - വെല്ലുവിളികളും അവസരങ്ങളും ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.ജിത .എസ്.ആർ ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എബി. ആർ.എൽ സെമിനാർ നയിച്ചു.
എം.കോം വിദ്യാർത്ഥികളായ ശബരിനാഥ് .പി.എസ്, രാജേശ്വരി .വി, ഗോപിക.ബി, ഗൗതം ഗോകിൽ എസ്.എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കവിദാസ്. ജി, നിഷാര. എസ്, ദൃശ്യദാസ്, ആര്യ .എ.ടി, അനിത .ഡി, സ്നേഹ .ടി.എസ് എന്നിവർ പങ്കെടുത്തു. കോളേജ് കൊമേഴ്സ് വിഭാഗം മേധാവി കമല മോഹൻ സ്വാഗതവും കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അനീഷ് എം.ജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |