കോട്ടയം. സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ ജില്ലയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. 24 മൊബൈൽ ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി. കുട്ടികൾ ഉൾപ്പെട്ട അശ്ളീല വീഡിയോകളും, ചിത്രങ്ങൾ കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക എന്നീ പ്രവൃത്തികൾ ചെയ്തുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതിനായുള്ള അന്വേഷണത്തിനും നിയമനടപടിക്കുമാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിട്ടിരിക്കുന്നത്.
സൈബർ ഡോം, സൈബർ സെൽ, സൈബർ പൊലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. നിലവിൽ കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. വരുംദിവസങ്ങളിലും കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |