SignIn
Kerala Kaumudi Online
Saturday, 21 September 2024 7.19 AM IST

ദേശീയപാത വികസനം: പുനരധിവാസ പാക്കേജിന് രേഖകൾ ഹാജരാക്കണം

Increase Font Size Decrease Font Size Print Page
highway
ദേശീയപാത

കോഴിക്കോട്: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ ഉള്‍പ്പെട്ട കൊയിലാണ്ടി, വടകര താലൂക്കുകളിലെ കച്ചവടക്കാരും വീട് നഷ്ടപ്പെടുന്നവരും പുനരധിവാസ പാക്കേജില്‍ തുക ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട എല്‍.എ.എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ ഹാജരാക്കാൻ നിർദ്ദേശം.

ഹാജരാക്കേണ്ട രേഖകൾ

1. കച്ചവടം നടത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ ലൈസൻസ് (നിലവിലെ റോഡ് വീതി കൂട്ടലിന്റെ ഭാഗമായിട്ടുളളതിന് 08.12.2011 ഡിസംബർ എട്ടിന് മുമ്പുളളത് (2 കോപ്പി), നന്തി ചെങ്ങോട്ടുകാവ് ഡീവിയേഷൻ റോഡിന്റെ ഭാഗമായുളളതിന് 08.11.2017 നവംബർ എട്ടിന് മുമ്പുളളത് (2 കോപ്പി).
2. കച്ചവട സ്ഥാപനത്തിന് കെട്ടിട ഉടമ നൽകിയ എഗ്രിമെന്റ് (2 കോപ്പി)
3. കെട്ടിട സ്ഥാപനം നടത്തുന്നവർ കെട്ടിട ഉടമസ്ഥർക്ക് മാസവാടക നൽകുന്നതിന്റെ രേഖകൾ 2 കോപ്പി.
4. ബാങ്ക് പാസ് ബുക്ക് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയതും എല്ലാ അവകാശികളുടേതും) 2 കോപ്പി.
5. ആധാർ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
6. ഭൂവുടമ തന്നെയാണ് കച്ചവടക്കാരനെങ്കിൽ ഭൂമിയുടെ നഷ്ടപരിഹാരം അനുവദിച്ച രേഖയുടെ പകർപ്പ് (2 കോപ്പി).
6. താമസ കെട്ടിടത്തിന്റെ നഷ്ടപരിഹാരം അനുവദിച്ച രേഖ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി എന്നിവയുടെ പകർപ്പുകൾ (2 കോപ്പി).

ഹാജരാക്കേണ്ട തീയതി

(വില്ലേജ്, തീയതി എന്ന ക്രമത്തിൽ)

കൊയിലാണ്ടി, പയ്യോളി ഈ മാസം 8, 11, 12, 16.

തിക്കോടി ഈ മാസം 18, 19.

മൂടാടി ഈ മാസം 20, 21.

വിയ്യൂർ ഈ മാസം 22, 23

പന്തലായനി ഈ മാസം 25, 26

ചെങ്ങോട്ടുകാവ് ഈ മാസം 27, 28

ചേമഞ്ചേരി ഈ മാസം 29, 30

രാമനാട്ടുകര ഈ മാസം 13

ഇരിങ്ങൽ മേയ് മൂന്ന്, നാല്

വടകര അഴിയൂർ ഈ മാസം 8, 21, 27

ഒഞ്ചിയം ഈ മാസം11, 22, 28

ചോറോട് ഈ മാസം 18, 23, 29

വടകര ഈ മാസം 8, 19, 25, 30

നടക്കുതാഴെ ഈ മാസം 11, 20, 26.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.