SignIn
Kerala Kaumudi Online
Saturday, 21 September 2024 8.26 AM IST

ബി.സി.വി.റ്റി: ആദ്യ നാലു റാങ്കുകൾ കോട്ടയം മെഡിക്കൽ കോളേജിന്

Increase Font Size Decrease Font Size Print Page
arunima

കോട്ടയം. കേരള ആരോഗ്യ സർവകലാശാലയുടെ അവസാനവർഷ ബാച്ചലർ ഇൻകാർഡിയോ വാസ്‌കുലർ ടെക്‌നോളജി (ബി.സി.വി.റ്റി ) പരീക്ഷയിൽ ആദ്യത്തെ നാല് റാങ്കുകളും കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിലെ വിദ്യാർത്ഥിനികൾ കരസ്ഥമാക്കി. ഒന്നാംറാങ്ക് കോഴിക്കോട് വടകര തീർത്ഥം വീട്ടിൽ ചന്ദ്രൻ മണ്ടോട്ടി -ശ്രീജ ദമ്പതികളുടെ മകൾ അരുണിമ ചന്ദ്രനും, രണ്ടാം റാങ്ക് ഇടുക്കി കട്ടപ്പന മുണ്ടയ്ക്കൽ ജോസഫ്- സിന്ധു ദമ്പതികളുടെ മകൾ ക്രിസ്റ്റീന ജോസഫും കരസ്ഥമാക്കി. മൂന്നാം റാങ്ക് പെരിന്തൽമണ്ണ കരിങ്കല്ലത്താനി വാളലിൽ കട്ടേക്കാട്ട് വീട്ടിൽ ഷംസുദീൻ- റംല ദമ്പതികളുടെ മകൾ വി.കെ റോഷ്‌നയും, നാലാം റാങ്ക് മലപ്പുറം വളാഞ്ചേരി പുഴക്കൽ മുഹമ്മദ് അലി - ഫാത്തിമ ദമ്പതികളുടെ മകൾ ഹിബ തസ്‌നിയും നേടി. തുടർച്ചയായി മൂന്നാം തവണയും കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ബി.സി.വി.റ്റി.വിദ്യാർത്ഥികൾക്കാണ് റാങ്ക് ലഭിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിന്റെ വലിയ നേട്ടമാണിതെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ.വി.എൽ.ജയപ്രകാശ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, ARUNIMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.