കൊല്ലം: ആറ് മുതൽ പതിനൊന്നാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്സ് സ്കൂളുകളിലേയ്ക്കുള്ള സെലക്ഷൻ ട്രയൽസ് 20ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. അത്ലറ്റിക്സ്, ബോക്സിംഗ്, ജൂഡോ, ക്രിക്കറ്റ്, തായ്ക്വൊണ്ടോ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഹോക്കി, റെസ്ലിംഗ് തുടങ്ങിയ ഇനങ്ങളിലാണ് സെലക്ഷൻ. വിദ്യാർത്ഥികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ 8ന് മുമ്പ് സ്റ്റേഡിയത്തിൽ ഹാജരാകണം. 6, 7 ക്ലാസ്സുകളിലേക്ക് ജനറൽ ടെസ്റ്റ് വഴിയും 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡൽ ജേതാക്കൾക്കും 8,11 ക്ലാസുകളിലേക്ക് ജനറൽ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാണ് പ്രവേശനം. ഡയറക്ടറേറ്റ് ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ കീഴിലുള്ള സ്പോർട്സ് കേരളയാണ് അവസരം ഒരുക്കുന്നത്. തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലാണ് പ്രവേശനം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |