SignIn
Kerala Kaumudi Online
Saturday, 21 September 2024 9.57 AM IST

എ​ൻ.​ഐ.​ഇ.​ടി.​ടി​- കാ​ലി​ക്ക​റ്റ് ​എ​ൻ​ജി.​ ​കോ​ളേ​ജ് ​ കൈകോർത്തു

Increase Font Size Decrease Font Size Print Page
ed
അക്കാഡമിക സഹകരണത്തിന് ധാരണാപത്രം

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിംഗ് കോളേജും (സി.യു.ഐ.ഇ.ടി.) നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ആൻഡ് ട്രെയിനിംഗ് ടെക്‌നോളജിയും (എൻ.ഐ.ഇ.ടി.ടി.) അക്കാഡമിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു.

പ്രിന്റിംഗ് ആൻഡ് ബൈൻഡിംഗ്, ഫിനിഷിംഗ് ടെക്‌നോളജി, ഫാക്കൽറ്റി പരിശീലനം തുടങ്ങിയ മേഖലകളിലെ സഹകരണവും സാങ്കേതികവിദ്യയുടെ കൈമാറ്റവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ നേവിയുടെ കൊച്ചിയിൽ പ്രവർത്തിക്കുന്ന അക്കാഡമിക സ്ഥാപനമാണ് എൻ.ഐ.ഇ.ടി.ടി. ഈ സ്ഥാപനത്തിലെ കേഡറ്റുകൾക്കും സി.യു.ഐ.ഇ.ടിയിലെ വിദ്യാർത്ഥികൾക്കും സംയുക്തമായി പ്രോജക്ടുകളും സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാനാകും. നേവൽ അക്കാഡമി ഏറ്റെടുക്കുന്ന നൂതന പ്രോജക്ടുകളിൽ സർവകലാശാലാ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കും സഹകരിക്കാനാകും. ആധുനിക സാങ്കേതികവിദ്യയും നൂതന യന്ത്രങ്ങളും പരിചയപ്പെടാനാകുമെന്നതുമാണ് സി.യു.ഐ.ടി. വിദ്യാർത്ഥികളുടെ നേട്ടം. ഐ.ഇ.ടിയിലെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്ററാണ് അക്കാഡമിക സഹകരണത്തിന് മുൻകൈയെടുത്തത്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന്റെ സാന്നിദ്ധ്യത്തിൽ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷും നേവൽ അക്കാഡമിക ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് ഫാക്കൽറ്റി വിഭാഗം മേധാവി കമ്മഡോർ ബെൻ എച്ച്. ബേർസണുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പ്രിൻസിപ്പൽ ഡോ. സി. രഞ്ജിത്ത്, പ്രിന്റിംഗ് ടെക്‌നോളജി വകുപ്പ് മേധാവി ദീപു പുശ്ശേരി, അസി. രജിസ്ട്രാർ പി.ഒ. റഫീദ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.