തൊടിയൂർ: വി. സാംബശിവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വി. സാംബശിവൻ പുരസ്കാരം തൊടിയൂർ വസന്തകുമാരിക്ക്. കഥാപ്രസംഗരംഗത്തെ സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. ആകാശവാണിയിലെ എ ഗ്രേഡ് കാഥികയാണ്. 2022ലെ സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അംഗം, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. യു.എ.ഇ, ബഹ്റിൻ, ദോഹ എന്നിവിടങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഭൂരദർശനിലും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി സുബല സ്ത്രീ വേദി പ്രസിഡന്റാണ്. നാളെ വൈകിട്ട് ചവറ തെക്കുംഭാഗത്ത് നടക്കുന്ന വി. സാംബശിവൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |