തുമ്പമൺ : തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ശുചിത്വ യജ്ഞം 2022 ന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ജലസ്രോതസുകളിലെ മലിനീകരണപെട്ട ഇടങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ജലനടത്തം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ വർഗീസ്, ജനപ്രതിനിധികളായ ജയൻ, മോനീബാബു, മറിയാമ്മാ ബിജു, അമ്പിളി കെ.കെ, ഷിനു മോൾ എബ്രഹാം, ചിഞ്ചു.ഡി, പവിത്രൻ കെ.സി, സി.ഡി.എസ് ചെയർപേഴ്സൺ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു പി.എ, വി.ഇ.ഒ ബിജുപിള്ള, ഡോ.രാശി മോൾ, കൃഷി ഓഫീസർ മേഘ, അസി. എൻജിനീയർ ബികാസ്, മൈനർ ഇറിഗേഷൻ എൻജിനീയർ ശീതൾ, എച്ച്.ഐ.സുരേഷ്, ആർ.പി.വിശ്വനാഥൻ , കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |