കോട്ടയം. വീടുകളിലെ സാധാരണ സൗകര്യങ്ങളിൽ കൃഷി ചെയ്യാവുന്നതും മഴക്കാലത്തെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി ലളിതമായ രീതിയിൽ മികച്ച വിളവെടുക്കാവുന്നതുമായ കൂൺ കൃഷിയിൽ പരിശീലനം 7ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിന്റെ പാമ്പാടി വെള്ളൂരിലുളള ഗവേഷണ കേന്ദ്രത്തിൽ വച്ച് നടത്തും. രാവിലെ 10 മുതൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും. ടൈസിലെ കൂൺ മാതൃകാ ഫാം പരിചയപ്പെടാനും അവസരം നൽകും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തത്സമയം ഓൺലൈനായി ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയും. കൃഷിയിൽ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 96 33 72 33 05.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |