ചെന്നൈ: എ.വി.എ ഗ്രൂപ്പിന് കീഴിലെ മുഖ്യ ബ്രാൻഡായ മെഡിമിക്സ് എല്ലാത്തരം മുടികൾക്കും അനുയോജ്യമായ ടോട്ടൽ കെയർ ഷാംപൂ വിപണിയിലിറക്കി. വേപ്പ്, റോസ്മേരി ഓയിൽ, ഇരട്ടിമധുരം, ടീ ട്രീ ഓയിൽ, ഉമ്മത്ത്, കാട്ടിഞ്ചി, വീറ്റ് പ്രോട്ടീൻ, കാർകോലരി, ആപ്പിൾ സിഡാർ വിനഗർ എന്നിവ ഉൾപ്പെടെയുള്ള പച്ചമരുന്നുകളും പ്രകൃതിദത്തചേരുകളും ചേർത്താണ് ഷാംപൂ തയ്യാറാക്കിയിട്ടുള്ളത്.
മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും മുടി കണ്ടിഷൻ ചെയ്യാനും മെഡിമിക്സ് ടോട്ടൽ കെയർ ഷാംപൂ സഹായകമാണെന്ന് എ.വി.എ ചോലയിൽ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ ലാഞ്ചന വിവേക്, പ്രതീക്ഷ അനൂപ് എന്നിവർ പറഞ്ഞു.
80, 160 മില്ലി ബോട്ടിലുകളിൽ ദക്ഷിണേന്ത്യയിലെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമുകളിലും ഷാംപൂ ലഭിക്കും. യഥാക്രമം 65 രൂപ, 125 രൂപ എന്നിങ്ങനെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |