SignIn
Kerala Kaumudi Online
Saturday, 21 September 2024 6.50 AM IST

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ

Increase Font Size Decrease Font Size Print Page
1

തൃശൂർ: സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ള കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ 14, 15 തീയതികളിൽ ഗവ. എൻജിനിയറിംഗ് കോളേജിൽ നടക്കും. സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (സിഡ്ബി), സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊല്യൂഷ്യൻസ് എന്നിവ സംയുക്തമായാണ് ഫെസ്റ്റിവൽ നടത്തുന്നത്.
ജനങ്ങളിലും വിദ്യാർത്ഥികളിലും സംരംഭകത്വ മനോഭാവം വളർത്തുകയാണ് ലക്ഷ്യം. കോളേജുകൾ വഴി സംരംഭം തുടങ്ങാൻ സിഡ്ബി നടപ്പാക്കുന്ന സ്വവലംബൻ പദ്ധതി പ്രകാരം രാജ്യത്തെ ആദ്യ ധനസഹായം ലഭിച്ച കോളേജാണ് തൃശൂർ ഗവ.എൻജിനീയറിംഗ് കോളേജ്. കോളേജും സിഡ്ബിയുമായി ചേർന്ന് 2021 ജൂലായ് ഒന്നിനാണ് സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊല്യൂഷ്യൻസ് തുടങ്ങിയത്.
ഫെസ്റ്റിവലിൽ സ്റ്റാർട്ട്അപ്പുകൾക്ക് നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും അവതരിപ്പിക്കാം. പൊതുജനങ്ങളെക്കൂടി ലക്ഷ്യം വച്ചുള്ള വിനോദ പരിപാടികളും ഭക്ഷണശാലകളും അടങ്ങിയ 'സമ്മർ ഫ്‌ളീ' ഫെസ്റ്റിവലിന്റെ ആകർഷണമാണ്.

ഫെസ്റ്റിവലിൽ ഉണ്ടാകുക ഇവ

നിക്ഷേപകരും സംരംഭകരുമായുള്ള കൂടിക്കാഴ്ചകൾ
സ്റ്റാർട്ട് അപ്പ് ആശയങ്ങളുടെ അവതരണം
വാണിജ്യ മാതൃകകളുടെ വിശകലനം
വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ
സാങ്കേതിക, സാങ്കേതികതര ശിൽപ്പശാലകൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.