ന്യൂഡൽഹി: എസ്.ബി.ഐയുടെ നാലാംപാദ അറ്റാദായത്തിൽ 41.27 ശതമാനം വർദ്ധന. നാലാംപാദത്തിൽ 9,113.53 കോടിയാണ് എസ്.ബി.ഐയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ നാലാം പാദത്തിൽ 6,450.75 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. എന്നാൽ, വിപണി വിദഗ്ദ്ധർ പ്രവചിച്ചത് പോലെ 10,000 കോടിയെന്ന അറ്റാദായത്തിലേക്ക് എത്താൻ എസ്.ബി.ഐയ്ക്ക് സാധിച്ചില്ല. ഓഹരിയൊന്നിന് 7.10 രൂപ ഡിവിഡന്റായി നൽകാനും എസ്.ബി.ഐ ബോർഡ് തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |