കോഴിക്കോട് : മഹാമാരിയുടെ വൈറസ് പിന്മാറുമ്പോൾ മറുഭാഗത്ത് വയലൻസ് കടന്നുവരികയാണെന്ന് എം.പി അബ്ദുൾ സമദ് സമദാനി എം.പി. മഹാമാരി തടുക്കാൻ സാധിച്ചത് സയൻസ് കൊണ്ട് മാത്രമല്ല മനുഷ്യന്റെ കാരുണ്യം കൊണ്ട് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്യ നിരോധന സമിതി യുടെ 44 ാം സംസ്ഥാന സമ്മേളനം ചെറൂട്ടി റോഡ് ഗാന്ധിഗൃഹത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യം ,റവന്യൂ വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്നതിന്റെ നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു കമ്മിഷനെ വെക്കാൻ തയാറാകണം. മദ്യവ്യാപനം വ്യാപിപ്പിക്കുന്ന സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് മൗലവി അയലക്കാട് അദ്ധ്യക്ഷത വഹിച്ചു. മദ്യ വിരുദ്ധ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് എം.പി. മന്മഥൻ അവാർഡ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വക്താവ് അഡ്വ. ചാർളി പോളിന് കെ.കെ.രമ എം.എൽ.എ സമ്മാനിച്ചു. തായാട്ട് ബാലൻ, സോഷ്യോ വാസു, ഡോ.ആർസു , ആർട്ടിസ്റ്റ് ശശികല എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തൃപ്രയാർ കപിലാശ്രമം പ്രസിഡന്റ് സ്വാമി തേജ സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഇ. എ. ജോസഫ് , പി.പി. ശ്രീധരനുണ്ണി, ഇ.സി. ആയിഷ, ഹരീന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ പ്രൊഫ. ടി. എം രവീന്ദ്രൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.പി. ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |