SignIn
Kerala Kaumudi Online
Saturday, 21 September 2024 4.48 AM IST

1,045 മീറ്റർ കോട്ടൻ തുണിയിൽ ചിത്രങ്ങൾ വരച്ചു, ഹിബ ഹബീബ് ഗിന്നസ് തിളക്കത്തിൽ

Increase Font Size Decrease Font Size Print Page
hiba-habeep
ഹിബ ഹബീബ് വരച്ച ചിത്രങ്ങൾ തളിക്കുളം സനേഹതീരത്ത് പ്രദർശനം നടത്തുന്നു.

തൃപ്രയാർ: ഹിബ ഹബീബ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. 1,045 മീറ്റർ കോട്ടൻ തുണിയിൽ വിവിധ തരം ചിത്രങ്ങൾ വരച്ചാണ് റെക്കാഡിട്ടത്. നിലവിലെ ഗിന്നസ് ജേതാവ് ചൈനക്കാരനായ ഗുഫംഗിന്റെ റെക്കാർഡ് ഇതോടെ പഴങ്കഥയായി. ഗുഫംഗ് രണ്ട് മാസം കൊണ്ട് 914 മീറ്ററിൽ വരച്ച റെക്കാഡാണ് ഒരുമാസം കൊണ്ട് ഹിബ ഭേദിച്ചത്. തളിക്കുളം പതിനൊന്നാം വാർഡിൽ പണിക്കവീട്ടിൽ ഹബീബ് - ഹസീന ദമ്പതികളുടെ മൂത്ത മകളാണ്. ഒമ്പത് മാസം മുമ്പ് അഞ്ച് ദിവസം കൊണ്ട് 150ൽ പരം സ്റ്റെൻസിൽ പോർട്രൈറ്റ് ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡിൽ ഇടം നേടിയിരുന്നു. തുടർന്ന് ഏഷ്യ ബുക്ക് ഒഫ് റെക്കാർഡിലും ഇടം നേടി.

ദിവസവും 18 മണിക്കൂർ തുടർച്ചയായി ഉപയോഗപ്പെടുത്തിയാണ് ഒരു മാസം കൊണ്ട് ചിത്രങ്ങൾ പൂർത്തീകരിച്ചത്. വരക്കുന്നത് ഓരോ ഘട്ടത്തിലും റെക്കാഡ് ചെയ്ത് അപ്‌ലോഡ് ചെയ്യും. ഞായറാഴ്ച രാവിലെ മുതൽ തളിക്കുളം സനേഹതീരത്താണ് ചിത്രപ്രദർശനം നടന്നത്. ചാവക്കാട് താലൂക്ക് സർവേയർ അനിരുദ്ധൻ ചിത്രങ്ങൾ അളന്ന് തിട്ടപ്പെടുത്തി. തുടർന്ന് പ്രഖ്യാപനം നടത്തി. ചിത്രപ്രദർശനം കാണാൻ സി.സി. മുകുന്ദൻ എം.എൽ.എ, മുൻ എം.എൽ.എ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, കെ.സി. പ്രസാദ്, പി.ഐ. സജിത എന്നിവരുൾപ്പെടെ നിരവധി പേരെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.