SignIn
Kerala Kaumudi Online
Thursday, 19 September 2024 5.18 AM IST

മോഷണശ്രമം, പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
arrest

തിരൂർ: ആലത്തിയൂരിലെ മൈനോറിറ്റി സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ സ്വദേശി കടവത്ത് അസറുദ്ദീനാണ് (24) പിടിയിലായത്. കഴിഞ്ഞ പുലർച്ചെയാണ് കോച്ചിംഗ് സെന്ററിന്റെ ഓഫീസ് വാതിൽ പൊളിച്ച് മോഷണത്തിന് ശ്രമിച്ചത്. അലമാരയും ഷെൽഫും കുത്തിതുറന്നെങ്കിലും പണവും മറ്റു വിലപിടിപ്പുള്ളവയൊന്നും ഓഫീസിൽ സൂക്ഷിക്കാതിരുന്നതിനാൽ കവർച്ച ഒഴിവായി. കവർച്ചാശ്രമത്തിനും പതിനായിരം രൂപയോളം നാശനഷ്ടം വരുത്തിയതിനും പ്രിൻസിപ്പലിന്റെ പരാതിയിൽ കേസെടുത്ത് അന്വഷണം നടത്തിവരവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്തുൾപ്പെടെയുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.