അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ 21ന് മെഡിക്കേഷൻ സേഫ്റ്റി കോൺഫറൻസ് (മെഡ്‌സേഫ്‌കോൺ 22) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്‌ലക്‌സ് ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് സമ്മേളനം. വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. വിദ്യാർത്ഥികൾക്കായി മെഡിക്കേഷൻ സേഫ്റ്റി എന്ന വിഷയത്തിൽ മത്സരമുണ്ടാകും. അഞ്ഞൂറോളം പേർ കോൺഫറൻസിൽ പങ്കെടുക്കും. ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ പ്രസിഡന്റ് ഡോ. മോണ്ടു എം.പട്ടേൽ മുഖ്യാതിഥിയായിരിക്കും. പങ്കെടുക്കേണ്ടവർ 8606055996 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ ആശുപത്രി സി.ഇ.ഒ
പി. നീലകണ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോ.എസ്.ആർ. അനിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ തുടങ്ങിയവർ വിശദീകരിച്ചു.