SignIn
Kerala Kaumudi Online
Saturday, 21 September 2024 4.56 AM IST

കാലവർഷത്തെ പേടിക്കേണ്ട; മുന്നൊരുക്കങ്ങളായി

Increase Font Size Decrease Font Size Print Page
mazha
mazha

കോഴിക്കോട്: കാലവർഷത്തിന് മുമ്പ് പെയ്ത മഴയിൽ തന്നെ വെള്ളക്കെട്ടും മരംവീഴലുമെല്ലാം പ്രതിസന്ധിയായെങ്കിലും കാലവർഷത്തെ അതിജീവിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

വിവിധ പഞ്ചായത്തുകളിലെ 83 ജലാശയങ്ങളിൽ നിന്ന് ചെളിയും, മാലിന്യങ്ങളും നീക്കംചെയ്തു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലും മാഹിപുഴ, കോരപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ എന്നിവിടങ്ങളിലെ എക്കൽ നീക്കുന്ന പ്രവർത്തിയും ഇതോടനുബന്ധിച്ച് ചെയ്തു.

തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നിസുരക്ഷ, ആരോഗ്യം, ജലസേചനം, കെ.എസ്.ഇ.ബി, ഫിഷറീസ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും. അടിയന്തിര ദുരന്ത പ്രതികരണ പ്രവർത്തനത്തിനായി തുക മാറ്റിവെയ്ക്കും. ക്യാമ്പുകളിലെയും ദുരന്തമേഖലയിലെയും പട്രോളിംഗ് ഉറപ്പാക്കും, ദുരന്ത സാദ്ധ്യതാ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുടെയും ലിസ്റ്റ് തയാറാക്കി. അടിയന്തിരഘട്ടങ്ങളിൽ ആവശ്യമായി വരുന്ന ബോട്ടുകൾ എസ്‌കവേറ്ററുകൾ, വാഹനങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള നടപടി പൂർത്തിയാക്കി.

പകർച്ചവ്യാധികൾ തടയാനുളള ശുചീകരണ യജ്ഞങ്ങൾ, ബോധവത്കരണം എന്നിവ ജില്ലാ മെഡിക്കൽ ഓഫീസ് ഏകോപിപ്പിക്കുന്നുണ്ട്. ഹെൽത്ത് സെന്ററുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകൾ എത്തിക്കാനും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരിയിൽ മുൻവർഷങ്ങളിലുണ്ടായ പ്രളയം, വെള്ളക്കെട്ടുകൾ എന്നിവ രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ പുതുതായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. കൂടാതെ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും പ്രത്യേകം നോഡൽ ഓഫീസറെയും നിയമിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക കമ്മിറ്റികൾ, ബ്ലോക്ക് കമ്മിറ്റികൾ, ജില്ലാ കമ്മിറ്റി എന്നിവ രൂപീകരിച്ചു.

@ 71 ഇടങ്ങളിൽ മണ്ണിടിച്ചിലിന് സാദ്ധ്യത

ജില്ലയിൽ 28 വില്ലേജുകളിലായി 71 പ്രദേശങ്ങളിലാണ് മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതായി നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ 997 കുടുംബങ്ങളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടാകുന്ന സമയത്ത് അവരെ മാറ്റിപ്പാർപ്പിക്കാനുള്ള ഷെൽട്ടറുകളും തയാറാക്കി.

@ അണക്കെട്ടുകൾക്ക് എമർജൻസി ആക്‌ഷൻ പ്ലാൻ

മൂന്ന് അണക്കെട്ടുകളുടെയും എമർജൻസി ആക്‌ഷൻ പ്ലാൻ തയാറാക്കി. ഡാമുകൾക്ക് അപകടം ഉണ്ടായാലോ, അവ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് തുറന്നുവിടുകയോ ചെയ്യേണ്ടി വരുമ്പോൾ ബാധിക്കപ്പെടുന്ന 24 വില്ലേജുകളിലെ പ്രദേശങ്ങളുടെ മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതിനായി തയാറാക്കിയ ഷെൽട്ടറുകളും തയാറായിക്കഴിഞ്ഞു. കൂടാതെ, വിവിധ റോഡുപണികൾ കാരണമുണ്ടാകുന്ന തടസങ്ങൾ മൂലം രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ പരിഹരിക്കാനുള്ള ഉത്തരവും നൽകിയിട്ടുണ്ട്.

@ കോർപ്പറഷനിലെ ഓവുചാൽ വൃത്തിയാക്കും

കോർപ്പറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽഓവുചാലുകൾ തടസപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ വേണ്ട പ്രവർത്തനങ്ങൾ അടിയന്തിരമായി നടപടികൾ സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.