കോഴിക്കോട്: ചിദംബരം അക്കാഡമി സംഘടിപ്പിക്കുന്ന ബ്രിജ് ശ്യാം സ്മൃതി സമാരോഹ് ജൂൺ രണ്ടിന് ശ്രീനാരായണ സെന്റിനറി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജിന്റെ പൗത്രൻ ത്രിഭുവൻ മഹാരാജും ഭാര്യ രജ്നി തൃഭുവൻ മഹാരാജും ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഥകളി കലാകാരി രഞ്ജിനി സുരേഷിനെ ആദരിക്കും. ഗിരിധർ കൃഷ്ണ രചിച്ച കഥക് വിസ്താർ എന്ന പുസ്തകം ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്യും. സിനിമാ താരം നിരഞ്ജന അനൂപ് പങ്കെടുക്കും. തുടർന്ന് വേദിയിൽ കഥക് അവതരിപ്പിക്കും. ചിദംബരം അക്കാഡമിയിലെ വിദ്യാർത്ഥികളുടെ കഥക് നൃത്തവും അരങ്ങേറും. ഒന്നിന് തൃഭുവൻ മഹാരാജിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പും നടത്തും. വാർത്താസമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗിരിധർ കൃഷ്ണ, അശ്വതി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |