വെണ്മണി: അബുദാബിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വെണ്മണി ചാങ്ങമല പാലത്തിട്ടമലയിൽ ആർ. ശ്രീകുമാർ (43) മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മറ്റൊരാളും മരിച്ചതായി വിവരമുണ്ട്.
അബുദാബി ഖാലിദിയിലെ ഖയാമത്ത് കമ്പനിയിലെ ജീവനക്കാരനാണ് ശ്രീകുമാർ. സമീപത്തെ മലയാളി റെസ്റ്റോറന്റിലാണ് സിലണ്ടർ പൊട്ടിത്തെറിച്ചത്. ഇവിടെ നിന്ന് ലോഹക്കഷണം ശ്രീകുമാറിന്റെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടം തകർന്നുവീണ്
സാരമായി പരിക്കേറ്റ 56 പേർ അപകടനില തരണം ചെയ്തു. ശ്രീകുമാർ മൂന്നു മാസം മുൻപാണ് നാട്ടിൽ നിന്ന് അബുദാബിയിലേക്കു പോയത്. വിമുക്തഭടനായ രാമകൃഷ്ണൻ നായരുടെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ: കൃഷ്ണ. മക്കൾ : അനുശ്രീ, ധനുശ്രീ. സഹോദരങ്ങൾ: ആർ. നന്ദകുമാർ, ആർ. ശ്രീകുമാരി.