കോഴിക്കോട്: ആറുമാസത്തെ കാലയളവിൽ കേന്ദ്രസർക്കാർ രണ്ടു തവണ ഇന്ധനനികുതി കുറച്ചിട്ടും ആനുപാതികമായി ഇന്ധനവില കുറക്കാതെ സംസ്ഥാന സർക്കാർ ജനങ്ങളെ പകൽകൊള്ള നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ. നികുതി കുറക്കാതെ സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷിയാകും. പെട്രോൾ ഡീസൽ വില കുറക്കാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, നേതാക്കളായ പി.രമണിഭായി, ബി.കെ. പ്രേമൻ,ടി.എ.നാരായണൻ, ഒ.ഗിരീഷ്, ടി.വി. ഉണ്ണികൃഷ്ണൻ, പ്രശോഭ് കോട്ടൂളി, അനുരാധാ തായാട്ട്, വി.കെ.ജയൻ, തളത്തിൽ ചക്രായുധൻ, സബിതാപ്രഹ്ളാദൻ, ടി.പി. ദിജിൽ, കെ.ഷൈബു, സി.പി.വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |