കൊച്ചി: ഉമയ്ക്ക് വോട്ട് ചെയ്യാതിരിക്കാൻ പറ്റില്ലെന്നാണ് സുബ്രഹ്മണ്യന്റെ നിലപാട്. നേരെ നിൽക്കാൻ ആവതില്ലേലും വരണമായിരുന്നു. പി.ടിയോടുള്ള ആരാധനയാണ് കാരണം. സുഹൃത്തുക്കളുടെയും അയൽവാസികളുടെയും സഹായം നേരത്തെ പറഞ്ഞുവച്ചു. കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലായിരുന്നു 67 കാരനായ സുബ്രഹ്മണ്യന്റെ വോട്ട്. കാക്കനാട് വി.എസ്.എൻ.എൽ റോഡിൽ സഹോദരനും ഭാര്യയ്ക്കുമൊപ്പം താമസിക്കുന്ന സുബ്രഹ്മണ്യൻ ഒരിക്കലും വോട്ട് മുടക്കിയിട്ടില്ല. 17 വയസുള്ളപ്പോൾ പനിവന്ന് കിടപ്പായി. പിന്നെ വീൽചെയറിലായി സഞ്ചാരം. ഇതിനിടെ തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോൾ അവിടെയും വോട്ട് ചെയ്യാൻ വീൽ ചെയറിൽ പോയിട്ടുണ്ട്. ഇന്നലെ വീൽചെയർ ഓട്ടോയിൽ കയറ്റിയാണ് ബൂത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |