കണ്ണൂർ: ഉത്തര കേരളത്തിലെ ക്ഷേത്ര ആചാര സ്ഥാനികരുടെയും കോലധാരികളുടെയും കുടിശിഖ ഉൾപ്പെടെയുള്ള പ്രതിമാസ വേതനം അടിയന്തരമായി അനുവദിക്കുക, കുറഞ്ഞ പ്രതിമാസ വേതനം 4000 രൂപയായി നിശ്ചയിക്കു, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ആചാര സ്ഥാനികരുടെ മക്കൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുക, ആചാരക്കാർക്കു ക്ഷേമനിധി ആരംഭിക്കുക ,പ്രതിമാസ വേതനത്തിനായി കാലതാമസം കൂടാതെ പുതിയ അപേക്ഷകൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാണിയ സമുദായ സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11 ന് കളക്ടറേറ്റ് ധർണ്ണ നടത്തും.അവസാനവാരത്തിൽ കാസർകോടും ധർണ സംഘടിപ്പിക്കും. വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം ഉദ്ഘാടനം ചെയ്യും. പി. ഗോപാലൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികളായ മുയ്യം നാരായണൻ വി.നാരായണൻ, പി.വി.നാരായണൻ, പി.വി.മോഹനൻ, രാമർ കുട്ടി എന്നിവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |