വടകര: വടകര സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനമന്ദിരം സഹകരണഭവൻ സഹകരണമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കെ.കെ രമ എം.എൽ.എ അദ്ധ്യക്ഷയായി. നിക്ഷേപ സമാഹരണ അവാർഡുകൾ എം.എൽ.എ മാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, ഇ.കെ വിജയൻ, നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു, മനയത്ത് ചന്ദ്രൻ, വി വിജയൻ എന്നിവർ വിതരണം ചെയ്തു. അസി. രജിസ്ട്രാർ ടി. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോ. രജിസ്ട്രാർ ബി.സുധ, രമേശൻ പാലേരി, സി.കെ നാണു, പി.കെ ദിവാകരൻ, ടി.പി ശ്രീധരൻ, ഒള്ളൂർ ദാസൻ, സി.ഭാസ്കരൻ, ഇ.അരവിന്ദാക്ഷൻ, എ.ടി ശ്രീധരൻ, അഡ്വ. ഐ.മൂസ തുടങ്ങിയവർ സംസാരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ വി പി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |