അടൂർ : സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ.കുഞ്ഞച്ചന്റെ ചരമദിനം കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണടിയിൽ ആചരിച്ചു. അനുസ്മരണസമ്മേളനം സി.പിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് സി.അജി അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.ഷിബു സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എസ്. മനോജ്, ഏരിയ ജോയിന്റ് സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്.അനൂപ് , ഉദയകുമാർ, കൃഷ്ണദാസ്, ഹരിസുതൻ, കടമ്പനാട് മേഖലാ സെക്രട്ടറി സുനിൽകുമാർ, തുവയൂർ മേഖലാ സെക്രട്ടറി എം.ജി.രവീന്ദ്രൻ, ധനേഷ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |