SignIn
Kerala Kaumudi Online
Thursday, 19 September 2024 2.23 AM IST

രാഷ്‌ട്രപതിയെ കണ്ട് പരാതി അറിയിച്ച് കോൺഗ്രസ്

Increase Font Size Decrease Font Size Print Page
dd

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച എം.പിമാരെ പൊലീസ് ചട്ടവിരുദ്ധമായി അറസ്റ്റു ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പരാതി നൽകി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പ്രായോഗികമല്ലെന്നും പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും കോൺഗ്രസ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ, എം.പിമാരായ കെ.സി. വേണുഗോപാൽ, പി.ചിദംബരം, ജയ്‌റാം രമേശ്, ആദിർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, ടി.എൻ.പ്രതാപൻ, മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പ്രകടനമായാണ് രാഷ്‌ട്രപതി ഭവനിലേക്ക് പോയത്. പ്രകടനം പൊലീസ് തടഞ്ഞിരുന്നു.

പൊലീസ് എം.പിമാരെ പൊലീസ് മർദ്ദിച്ചതും കേസെടുത്തതും അന്വേഷിക്കണമെന്നും വിഷയം പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അഗ്‌നിപഥ് പദ്ധതി പാർലമെന്റിൽ അവതരിപ്പിക്കാതെയും ഏതെങ്കിലും കമ്മിറ്റികളിൽ ചർച്ച ചെയ്യാതെയും കൊണ്ടുവന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് രാഷ്‌ട്രപതിയെ ധരിപ്പിച്ചു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് രാഷ്‌‌ട്രപതി പറഞ്ഞതായി മല്ലികാർജ്ജുന ഖാർഗെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.