SignIn
Kerala Kaumudi Online
Friday, 19 August 2022 12.47 AM IST

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി: യുവാവ് അറസ്റ്റിൽ

arrest

മലയിൻകീഴ്: ബി.ജെ.പി എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സന്തോഷിന്റെ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയതിന് സന്തോഷിന്റെ മരുമകൻ വിളപ്പിൽശാല കൊങ്ങപ്പള്ളി സംഗീതാലയം വീട്ടിൽ രഞ്ജിത്തിനെ (33, ഉണ്ണി) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ടെറസിൽ ഒരു ഒറ്റമുറി ഷെഡിലാണ് സന്തോഷിന്റെ മകളുടെ ഭർത്താവും രണ്ട് മക്കളുമായി താമസിച്ചിരുന്നത്. ഈ ഷെഡിന് സമീപത്ത് രണ്ട് ട്രേകളിലായി മണ്ണ് നിറച്ചാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ എസ്. ഗോപിനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല ഇൻസ്‌പെക്ടർ എൻ. സുരേഷ് കുമാർ, എസ്.ഐ അനിൽ കുമാർ, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ പ്രജ, ഹരി, രതീഷ്, ഡാൻസാഫ് അംഗങ്ങളായ സുനിലാൽ, ശ്രീനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.