SignIn
Kerala Kaumudi Online
Saturday, 04 May 2024 7.54 AM IST

ഡിസിസി ഓഫീസിന് മുന്നിലെ കൊടികത്തിച്ചു; ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി അറസ്റ്റിൽ

dyfi

കൊച്ചി: ഡി വൈ എഫ് ഐ നേതാവ് കൊടി കത്തിച്ച കേസിൽ അറസ്റ്റിൽ. ഡി വൈ എഫ് ഐ എറണാകുളം മേഖലാ സെക്രട്ടറി മാഹിൻ ആണ് അറസ്റ്റിലായത്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലെ കൊടി കത്തിച്ച കേസിലാണ് അറസ്റ്റ്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസിയ്ക്ക് മുന്നിൽ ഡി വൈ എഫ് ഐ പ്രകടനം നടത്തിയിരുന്നു. പിന്നാലെ രാത്രി പന്ത്രണ്ട് മണിയ്ക്ക് ഡിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്നു കൊടി കത്തിച്ചുവെന്നായിരുന്നു പരാതി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് നടപടി.

അതീവ രഹസ്യമായിട്ടായിരുന്നു അറസ്റ്റ് നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DCC, OFFICE, FLAG, BURNED, DYFI, LEADER, ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.