തൃശൂർ: ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ജി.എസ്.ടി ചുമത്തുന്ന അനാവശ്യ പിഴകൾക്കും പരിശോധനകൾക്കുമെതിരെ വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് രാവിലെ 10ന് ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് തൃശൂർ പട്ടാളം റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിന്നാരംഭിക്കും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്യും. ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ദോഷകരമാവുന്ന തരത്തിൽ ജി.എസ്.ടി കൗൺസിൽ എടുക്കുന്ന തീരുമാനം തിരുത്തണമെന്നും വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന അനാവശ്യ പരിശോധന ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബിന്നി ഇമ്മട്ടി, കെ.എം.ലെനിൻ, മിൽട്ടൺ ജെ.തലക്കോട്ടൂർ, ബാബു ആന്റണി, രാജൻ ഡയമണ്ട് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |