കോഴിക്കോട്: ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകളുമായി മൈജിയിൽ ഇന്നുമുതൽ ഗ്രേറ്റ് ജൂലായ് സെയിൽ. ജൂലായ് നാലുവരെ നീളുന്ന സെയിലിൽ കാഷ്ബാക്ക് ഉൾപ്പെടെ ഒട്ടേറെ ആകർഷക ഓഫറുകളാണ് മൈജി ഷോറൂമുകളിലും മൈജി ഫ്യൂച്ചർ സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്.
മൊബൈൽഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി, വാഷിംഗ്മെഷീൻ, എ.സി., റഫ്രിജറേറ്റർ, ഡിജിറ്റൽ ആക്സസറീസ്, ഹോം, കിച്ചൻ അപ്ളയൻസസുകൾ തുടങ്ങിയവ വാങ്ങുമ്പോൾ ഓരോ 15,000 രൂപയുടെ പർച്ചേസിനും 1,500 രൂപ കാഷ്ബാക്ക് ലഭിക്കും. ഡിജിറ്റൽ ഉത്പന്നങ്ങൾക്ക് മൈജി ഏർപ്പെടുത്തിയ അധിക വാറന്റി പ്ളാനുകൾ, ഫോൺ പൊട്ടിയാലോ മോഷ്ടിക്കപ്പെട്ടാലോ പുതിയത് വാങ്ങാൻ പ്രൊട്ടക്ഷൻ പ്ളാനുകൾ, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫർ എന്നിവയും ഒരുക്കിയിരിക്കുന്നു.
അതിവേഗ ലോൺ/ഇ.എം.ഐ., ഫിനാൻസ് സ്കീമുകൾ, പലിശരഹിത വായ്പ, എക്സ്ട്രാ കാഷ്ബാക്ക് സ്കീം, കുറഞ്ഞ ചെലവിൽ റിപ്പയറിംഗിന് മൈജികെയർ, www.myg.inൽ ഓൺലൈൻ ഷോപ്പിംഗ്, എക്സ്പ്രസ് ഡെലിവറി തുടങ്ങിയ സേവനങ്ങളും മൈജിയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |