SignIn
Kerala Kaumudi Online
Thursday, 19 September 2024 9.53 AM IST

കാറും ബൈക്കും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
accident

തിരുരങ്ങാടി: ചെറുമുക്ക് പള്ളിക്കത്തായത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമായിരുന്നു അപകടം. തിരുരങ്ങാടി ഭാഗത്തു നിന്ന് ചെറുമുക്ക് വഴി കുണ്ടുർ കോളേജിലേക്ക് ഡിഗ്രി പരീക്ഷ എഴുതാൻ പോവുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കരിങ്കപ്പാറയിൽ നിന്ന് കെട്ടിടത്തിൽ നിന്ന് വീണ് പരിക്ക് പറ്റിയ യുവാവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുവരികയായിരുന്ന കാറുമായി ഇടിക്കുകയായിരുന്നു.

സ്കൂട്ടർ യാത്രക്കാരായ മൂന്നിയൂർ ചേനക്കൽ സ്വദേശി റഷാദ് (20), ചെമ്മാട് സ്വദേശി ഇർഷാദ് (20), കാറിൽ ഉണ്ടായിരുന്ന വീണ് പരിക്കേറ്റ അസൈനാർ (39), ഇവരുടെ സഹോദരൻ മുഹമ്മദ് ഷഫീഖ് (31) എന്നിവർക്കാണ് പരിക്കേറ്റത്.

കാറിലുണ്ടായിരുന്നവർ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥികൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും ചിക്തസയിലാണ് , ചെറുമുക്ക് പള്ളിക്കത്തായം പള്ളിയിൽ നിന്ന് ജുമാനമസ്‌കാരം കഴിഞ്ഞിറങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചത്. നിറഞ്ഞു കവിഞ്ഞ ചെറുമുക്ക് പള്ളിക്കത്തായം വയലിലേക്ക് വാഹനങ്ങൾ മറിയാഞ്ഞത് വൻ അപകടം ഒഴിവാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.