അഴീക്കോട്:പാർലിമെന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നോക്കുകുത്തിയാക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രൻ പറഞ്ഞു.സി.പി.ഐ കണ്ണൂർ മണ്ഡലം സമ്മേളനം അഴീക്കോട് പൂതപ്പാറയിൽ പന്ന്യൻ ഭരതൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇന്ത്യൻ ജനാധിപത്യത്തെ വിലക്ക് വാങ്ങാൻ കോർപറേറ്റ് ഒത്താശയോടെ പരിശ്രമിക്കുകയാണ് ബി.ജെ.പിയെന്നും സി.എൻ.ചന്ദ്രൻ ആരോപിച്ചു.
എം അനിൽകുമാർ, പി.ബാലചന്ദ്രൻ, എം.ടി. രൂപ, എ.കെ. ഉമേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി.രഘുനാഥ് രക്തസാക്ഷി പ്രമേയവും കെ.എം.ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എം.സപ്ന സ്വാഗതം പറഞ്ഞു. പൊതു സമ്മേളനം സി.പി.ഐ. സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി.മുരളി ഉദ്ഘാടനം ചെയ്തു. അബ്ദുൾ നിസാർ സ്വാഗതം പറഞ്ഞു. പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി.സന്തോഷ് കുമാർ, സി.പി.ഷൈജൻ, താവം ബാലകൃഷ്ണൻ , വെള്ളോറ രാജൻ, മണ്ഡലം സെക്രട്ടറി എൻ. ഉഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |