പന്തളം: കഴിഞ്ഞ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എം ഡി എസ് നീറ്റ് പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കുനേടിയ ഡോ.ചിപ്പിയേയും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് വേണു കുമാരൻ നായർ നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, കൗൺസിലർ സുനിതാവേണു, രത്നമണി സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ, മാത്യൂസ്, ബിജു, വി.എം.അലക്സാണ്ടർ, റഹീംറാവുത്തർ, പി.പി.ജോൺ, കോശി കെ.മാത്യു, സോളമൻ വരവുകാലായിൽ, സുകുമാരപിള്ള, കുട്ടൻ നായർ, സുരേഷ് കുമാർ, രാജു ,ലില്ലിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |