SignIn
Kerala Kaumudi Online
Thursday, 19 September 2024 12.04 PM IST

ഹോട്ടൽ നടത്തിപ്പുകാരിക്ക്  ഭാഗ്യം തുണയായി: കാരുണ്യപ്ളസ് ഒന്നാംസമ്മാനം പെരളശേരി സ്വദേശിനിക്ക്

Increase Font Size Decrease Font Size Print Page
shylaga

കണ്ണൂർ:വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യപ്ളസ് കേരളസംസ്ഥാനലോട്ടറിയുടെ ഒന്നാം സമ്മാനമായ എൺപതുലക്ഷം പെരളശേരി ടൗണിലെ പാരിസ് ഹോട്ടലുടമ ഷൈലജ കല്ലാട്ടിന്. കഴിഞ്ഞ ബുധനാഴ്ച്ച ഹോട്ടലിൽ വന്ന ഹസനിൽനിന്നാണ് ഇവർ ലോട്ടറിയെടുത്തത്. സമ്മാനത്തിന് അർഹമായ പി.ഡി. 962218 നമ്പർ ടിക്കറ്റ് പെരളശേരി കാനറ ബാങ്കിൽ ഹാജരാക്കിയതായി ഷൈലജ പറഞ്ഞു.

കഴിഞ്ഞ ആറുവർഷമായി പെരളശേരിയിൽ ഹോട്ടൽ നടത്തിവരുന്ന ഷൈലജ ഹോട്ടലിൽ പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമുള്ളയാളാണ്. അയ്യായിരം രൂപയാണ് ഇതിന് മുമ്പ് ഇവർക്ക് ലോട്ടറി വഴി ലഭിച്ച വലിയ സമ്മാനം.
പെരളശേരി പുതിയ കാവിന് സമീപം പുതുതായി നിർമ്മിച്ച സസ്തി ഹൗസിലാണ് ശൈലജയുടെ കുടുംബം താമസിക്കുന്നത്. താമസം. ഷംജിത്ത്, ഷംന എന്നിവർ മക്കളാണ്. വീടെടുത്ത വകയിൽ കുറച്ച് കടബാദ്ധ്യതകൾ ഉണ്ടെന്നും അത് ആദ്യം തീർക്കണമെന്നും ഷൈലജ പറഞ്ഞു. അവിചാരിതമായ ഭാഗ്യം തുണയാകുമ്പോഴും ഹോട്ടൽവ്യാപാരം തുടരാനാണ് ഇവരുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.