ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ട് കെട്ടി. വജ്രം, സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപം എന്നിവയടക്കമാണ് കണ്ട് കെട്ടിയത്. ഹോങ്കോങ്ങിലുള്ള 253.62 കോടിയുടെ സ്വത്തുക്കളാണിതെന്ന് ഇ.ഡി അറിയിച്ചു. ഹോങ്കോങ്ങിലെ ബാങ്കുകളിലെ നിക്ഷേപങ്ങളും സ്വകാര്യ ലോക്കറുകളിലെ ആഭരണങ്ങളുമാണ് കണ്ട് കെട്ടിയത്. നിലവിൽ പി.എൻ.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യു.കെ യിലെ ജയിലിൽ കഴിയുന്ന 50 കാരനായ നീരവ് മോദി കുറ്റവാളി കൈമാറ്റ കരാർ പ്രകാരം തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞ വർഷം യു.കെ കോടതി തള്ളിക്കളഞ്ഞിരുന്നു. 2019 മാർച്ച് 19 ന് സ്കോട്ട്ലന്റ് യാർഡ് ഉദ്യോഗസ്ഥരാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |