SignIn
Kerala Kaumudi Online
Saturday, 21 September 2024 10.31 AM IST

കേരളകൗമുദിയുടെ വാർത്താനയം മാതൃക: മന്ത്രി ആന്റണി രാജു.

Increase Font Size Decrease Font Size Print Page
antony

കോട്ടയം. കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങൾക്ക് തിരികൊളുത്തിയ പത്രമാണ് കേരളകൗമുദിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളകൗമുദി കേരളത്തിന്റെ പത്രമാണ്. കേരളകൗമുദിയുടെ വാർത്താനയം മറ്റ് മാദ്ധ്യമങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹിക നീതിക്കായി എന്നും കേരളകൗമുദി നിലകൊള്ളുന്നു. അധ:സ്ഥിതരുടേയും പിന്നാക്കക്കാരുടേയും ഉന്നമനത്തിനായി കേരളകൗമുദിയുടെ തൂലിക ചലിച്ചു. ഗുരുദർശനത്തിൽ നിലകൊണ്ട് അച്ചുനിരത്തി.

മാദ്ധ്യമവാർത്തകളെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹം ഇന്നുമുണ്ട്. എന്നാൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ ചില മാദ്ധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നത് ആശങ്കാ ജനകമാണ്. ഇത്തരക്കാർ കേരളകൗമുദി പുലർത്തുന്ന ശൈലി മാതൃകയാക്കണം. അച്ചടി മാദ്ധ്യമങ്ങളുടെ സത്യസന്ധതയെ കുറിച്ച് സുപ്രീം കോടതി പോലും കഴിഞ്ഞയിടെ പ്രതിപാദിച്ചു. നൂറ്റിപ്പതിനൊന്ന് വർഷം പിന്നിടുമ്പോഴും അതിന്റെ നേതൃത്വത്തിന്റെ ചെറുപ്പം പത്രത്തെയും യുവത്വമുള്ളതാക്കുന്നു. കേരളകൗമുദി കുടുംബവുമായി അഭേദ്യമായ ബന്ധമുണ്ട്. കേരളകൗമുദിയുടെ പ്രധാന ഓഫീസ് തന്റെ മണ്ഡലത്തിലാണെന്നത് വ്യക്തിപരമായ അഭിമാനമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരുവല്ല ടൗൺ ബേക്കറി, ക്വീൻ ബേക്കേഴ്‌സ് ഡയറക്ടർ പി.എൽ.ഹരിഹര പ്രസാദ്, കാടമുറി ആഞ്ജനേയ ആയുർവേദ ആശുപത്രിയിലെ കളരി മർമ ചികിത്സകൻ ഉണ്ണികൃഷ്ണൻ ഗുരുക്കൾ, ആന്റോസ് ഫർണിച്ചറിന്റെ സാരഥികളായ എ.എ. ഫ്രാൻസിസ്, എൽസമ്മ ജോബ്, ചങ്ങനാശേരി സമുദ്ര റെസ്റ്റൊറന്റിന് വേണ്ടി ജനറൽ മാനേജർ സാലിച്ചൻ, ചാന്നാനിക്കാട് ഭാരത് എക്‌സൽ ഫുഡിന്റെ അമരക്കാരൻ എൻ.രാജീവൻ എന്നിവർ മന്ത്രിയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. സാമൂഹ്യ പ്രവർത്തകനും റിട്ട.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുമായ വി.കെ.സുഗതനെ ജോബ് മൈക്കിൾ എം.എൽ.എ ആദരിച്ചു.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബി.രാധാകൃഷ്ണ മേനോൻ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ, സി.പി.എം നേതാവ് ടി.എസ്.നിസ്താർ, കോൺഗ്രസ് നേതാവ് രാജീവ് മേച്ചേരി, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യൂസ് ജോർജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.മാധവൻ പിള്ള, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.കെ.കൃഷ്ണൻ, ജനാധിപത്യ കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും ചങ്ങനാശേരി പ്രതിനിധി സജീവ് കൂട്ടമ്മേൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, ANTONY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.