SignIn
Kerala Kaumudi Online
Saturday, 21 September 2024 7.15 AM IST

മാർച്ചും ധ‌ർണയും

Increase Font Size Decrease Font Size Print Page
marchants

കൊച്ചി: ഒറ്റത്തവണ ഉയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പേരിൽ ചെറുകിട-ഇടത്തരം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷൻ കലൂർ ഹെൽത്ത് സർക്കിൾ ഓഫീസിലേക്ക് മർച്ചന്റ്‌സ് അസോസിയേഷൻ കേരള കലൂർ യൂണിറ്റ് മാർച്ചും ധർണയും നടത്തി. വ്യാപാരി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ ഉയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പാദനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും മൊത്തവിതരണ സ്ഥാപനങ്ങളിൽ ഈ വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് .പി.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. മൂസ, രക്ഷാധികാരി അഡ്വ. അലക്‌സാണ്ടർ, ട്രഷറർ എസ്.പി. നവാസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.