കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കഞ്ഞിക്കുഴി അമ്പലക്കവല പുറന്തോട്ടത്തിൽ സെർഫിൻ (22) നെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ഒന്നരവർഷക്കാലമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതറിഞ്ഞ പ്രതി ഒളിവിൽപോയി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ്, കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ്, എസ്.ഐ വിപിൻ, എ.എസ്.ഐ റോജിമോൻ, സി.പി.ഒ മാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ, തുളസി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |