കൊല്ലം: അസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റി 'തിരംഗ യാത്ര' ബൈക്ക് റാലി സംഘടിപ്പിച്ചു. ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനിയിൽ നിന്ന് ആരംഭിച്ച റാലി പീരങ്കി മൈതാനിയിലെ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.അഖിൽ, ആർ.വി. രാഹുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ബി.ഗോകുൽ, യു.ഗോപകുമാർ, എം.അഭിനസ്, വി.ദീപുരാജ്, ഐ.ടി സെൽ കൺവീനർ അർജുൻ മോഹൻ, ജില്ലാ കമ്മിറ്റി അംഗം വിഷ്ണു രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ സൂരജ് സോമൻ, ഉണ്ണിക്കൃഷ്ണൻ, പ്രവീൺ പാരിപ്പള്ളി, ശരത്ത് മാമ്പുഴ, അബിൻ ഷണ്മുഖൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |