തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യ സൈനിക് സമ്മാൻ പെൻഷൻ വാങ്ങുന്ന സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും.ജില്ലയിൽ ഈ പെൻഷൻ വാങ്ങുന്ന ജെ. തങ്കയ്യനെ 13ന് മണലിക്കടവ് തെക്കുംമുറിയിലെ വീട്ടിലെത്തി കളക്ടർ ജെറോമിക് ജോർജ് പൊന്നാട അണിയിക്കും.സ്വാതന്ത്ര്യ ദിനത്തിൽ സിവിൽസ്റ്റേഷൻ അങ്കണത്തിൽ പതാക ഉയർത്തും.തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കവി പ്രൊഫ.വി.മധുസൂദനൻ നായർ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |