SignIn
Kerala Kaumudi Online
Friday, 07 October 2022 11.42 AM IST

ഉപഭോക്തൃഹൃദയം കവർന്ന് മൈജിയും ഷാജിയും

ak-shaji

വർഷം 2006.

മൊബൈൽഫോണുകളുടെ ലോകത്ത് കേരളം പിച്ചവയ്ക്കുന്ന കാലം.

കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് മാവൂർറോഡിൽ ഒരു കുഞ്ഞു മൊബൈൽകട തുറന്നു; പേര് ത്രീജി മൊബൈൽ വേൾഡ്.

മറ്റെന്തെങ്കിലും ബിസിനസ് ചെയ്‌തുകൂടേയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചു. പക്ഷേ, ആത്മവിശ്വാസത്തിന്റെ കരുത്തുമായി എ.കെ.ഷാജിയെന്ന കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ ആശാരിക്കൽ ഷാജി മുന്നോട്ടുതന്നെ പോയി.

16 വർഷത്തിനിപ്പുറം ആ കുഞ്ഞുകട 'മൈജി" എന്ന ബ്രാൻഡായി കേരളമാകെ വളർന്നിരിക്കുന്നു. സംസ്ഥാനത്തങ്ങോളമുള്ളത് 104 ഷോറൂമുകൾ. ബ്രാൻഡ് അംബാസഡർമാരായി മോഹൻലാലും മഞ്ജുവാര്യരും. മൊബൈൽ ഷോപ്പുകൾക്ക് പുറമേ മൈജി ഫ്യൂച്ചർ സ്റ്റോറും പിറന്നു. ലാപ്‌ടോപ്പിലേക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേക്കും ബിസിനസ് വളർന്നു. ഗൃഹോപകരണ വിപണിയിലും ചുവടുവച്ചു. കേരളത്തിലിപ്പോൾ എട്ട് മൈജി ഫ്യൂച്ചർ സ്റ്റോറുകളുണ്ട്. അടുത്തമാസം അത് 14 ആകും. ഈവർഷം തന്നെ 20ലേക്കുമെത്തും.

ഒരു മൈജി ഫ്യൂച്ചർ സ്റ്റോറിലെത്തിയാൽ നിങ്ങൾക്ക് കിട്ടാത്തത് ഒന്നുമില്ലെന്ന് പറയാം. കേരളത്തിന്റെ സ്വന്തം ബ്രാൻഡായി മാറിയ മൈജിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജി മനസുതുറക്കുന്നു.

 മൈജിയുടെ ജൈത്രയാത്ര

എല്ലാം സംഭവിക്കുകയാണ്. എടുക്കുന്ന ഉറച്ചതീരുമാനം നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവും ഒപ്പം ഒരുകുടുംബം പോലെ കഴിയുന്ന ജീവനക്കാരുമുണ്ടെങ്കിൽ വിജയം സാദ്ധ്യം. മോഹൻലാലിനെ ബ്രാൻഡ് അംബാസഡറാക്കാൻ ആരുംകൊതിക്കും. ഞാനും കൊതിച്ചു.

അദ്ദേഹമെത്തിയതോടെ മൈജിയുടെ വിശ്വാസ്യത ഇരട്ടിയായി. പ്രിയതാരം മഞ്ജുവാര്യരും ഞങ്ങളുടെ കുടുംബത്തിലേക്കെത്തി. ഇപ്പോൾ രണ്ടുപേരും ചേർന്നുള്ള ആദ്യ പരസ്യചിത്രവും മൈജി സ്വന്തമാക്കി.

 ഇക്കുറി ഓണം ഓഫർ ശ്രദ്ധേയമാണല്ലോ

കഴിഞ്ഞ രണ്ടുമൂന്നുവർഷമായി കൊവിഡ് മലയാളികളെ വിറപ്പിക്കുകയായിരുന്നു. എല്ലാം ശാന്തമായ അന്തരീക്ഷത്തിലാണ് ഇക്കുറി ഓണം. ഈ അവസരത്തിൽ ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത ഓണക്കാലം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫർ.

 30 ദിവസം, 5 കോടിയുടെ സമ്മാനങ്ങൾ

വെറും 30 ദിവസംകൊണ്ടാണ് അഞ്ചുകോടിയുടെ സുനിശ്ചിത സമ്മാനങ്ങൾ നൽകുന്നത്. ഒപ്പം അത്യുഗ്രൻ ഡിസ്‌കൗണ്ടുകളുമുള്ളതാണ് മൈജി 'വടംവലി' ഓണം ഓഫർ. ആഗസ്റ്റ് 13 മുതൽ സെപ്തംബർ 15 വരെയാണ് ഓഫർ.

30 ദിവസത്തിനുള്ളിൽത്തന്നെ സമ്മാനങ്ങളും മെഗാ ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കൾക്ക് മൈജി വിതരണം ചെയ്തിരിക്കും. 5,000 രൂപയ്ക്കുമേലുള്ള പർച്ചേസുകൾക്ക് സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് ലഭിക്കും. സ്‌ക്രാച്ച് ചെയ്താൽ ഡിസ്‌കൗണ്ടോ സമ്മാനമോ ഉറപ്പ്. കാത്തിരിപ്പില്ലാതെ ഉടൻ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാം.

 സ്ഥാപനം സന്ദർശിക്കുന്നവർക്കും സമ്മാനം

മൈജി ഷോറൂമുകൾ സന്ദർശിക്കുന്നവർക്ക് സ്‌റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സ്മാർട്ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിൽ പങ്കെടുത്ത് വിസിറ്റ് ആൻഡ് വിന്നിലൂടെ 5 ലക്ഷം രൂപയുടെ സ്മാർട്ട് ഹോം കോംബോ നേടാം. ഇതിൽ പങ്കെടുക്കാൻ പർച്ചേസ് നടത്തേണ്ട ആവശ്യമില്ല.

 ഒരു രൂപയ്ക്കും ഫോൺ

ഈ ഓണക്കാലത്ത് മുൻകൂർ പണംനൽകാതെ വെറും ഒരൂപയ്ക്ക് പ്രോഡക്ടുകൾ വാങ്ങാൻ സഹായിക്കുന്നതാണ് മൈജി സൂപ്പർ ഇ.എം.ഐ. മാത്രമല്ല എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫർ, പലിശരഹിത വായ്പയിൽ അതിവേഗ ഫിനാൻസ് സൗകര്യം, പരിമിതമായ ചെലവിൽ എക്സ്റ്റൻഡഡ് വാറന്റി, മികച്ച പ്രൊട്ടക്ഷൻ പ്ലാനുകൾ, എക്‌സ്‌പേർട്ട് റിപ്പയർ ആൻഡ് സർവീസ് തുടങ്ങിയ വില്പന, വില്പനാനന്തര സേവനങ്ങളുമുണ്ട്.

 എല്ലാ ഷോറൂമുകളിലും സർവീസ്

വില്പനപോല സർവീസും പ്രധാനമാണ്. നമ്മുടെ നാട്ടിൽ കിട്ടാത്തതായി ഇപ്പോൾ ഒന്നുമില്ല. പക്ഷേ, വാങ്ങിയ സാധനങ്ങൾ നന്നാക്കി കിട്ടണമെങ്കിൽ പല ഷോറൂമുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. അതിനുള്ള മറുപടിയാണ് മൈജി ഷോറൂമുകൾ. മാവൂർ റോഡിലെ ആദ്യ ഷോറൂമിൽ തുടങ്ങിയതാണ് വില്പനയ്‌ക്കൊപ്പം സർവീസും. 104 ഷോറൂമുകളിലും സർവീസുകളുണ്ട്.

 കേരളം വ്യവസായസൗഹൃദം

കേരളം വ്യവസായ സൗഹൃദമല്ലെന്ന് തോന്നിയിട്ടില്ല. അതിനുള്ള തെളിവല്ലേ ഇത്രയും മൈജി ഷോറൂമുകൾ. സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ്.

 പുതിയ സംരംഭങ്ങൾ

ഈ ഓണത്തിന് നാല് പുതിയ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ കൂടി തുറക്കും. സെപ്തംബർ ഒന്നിന് ആലപ്പുഴയിലും പത്തനംതിട്ടയിലും സെപ്തംബർ മൂന്നിന് കാഞ്ഞങ്ങാടും പയ്യന്നൂരുമാണ് പുതിയ സ്‌റ്റോറുകൾ തുറക്കുന്നത്. തുടർന്ന് എട്ട് ഫ്യൂച്ചർ ഷോറൂമുകൾക്കൂടി ഈ സാമ്പത്തികവർഷം തുടക്കമാകും.

കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമായി മെഗാ പ്രോജക്ടായി മൈജി ഫ്യൂച്ചറിന്റെ ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസസ് സ്റ്റോറും വരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MYG, AK SHAJI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.