പത്തനംതിട്ട : സഹകാർ ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബറിൽ കോ ഓപ്പറേറ്റീവ് മീറ്റ് 2022 എന്ന പേരിൽ മൂവായിരം പ്രതിനിധികൾ പങ്കെടുക്കുന്ന ഏകദിന മഹാസമ്മേളനം പത്തനംതിട്ടയിൽ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു.
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ, സെക്രട്ടറി നാരായണ വർമ്മ, ആർ.എസ്.എസ് വിഭാഗ് സഹകാര്യവാഹക് ജി.വിനു എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സഹകാർ ഭാരതി ജില്ലാ പ്രസിഡന്റ് ജി.അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.പദ്മഭൂഷൺ , അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി , ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ.അരവിന്ദൻ, സഹകാർ ഭാരതി സെക്രട്ടറി ജി.മനോജ് , വൈസ് പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ , അക്ഷയശ്രീ ജില്ലാ ഫെഡറേഷൻ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |