തിരൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും നഗരസഭയുടെ 50-ാം വാർഷികവും പ്രമാണിച്ച് രണ്ടുപദ്ധതികളുമായി തിരൂർ നഗരസഭ.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഒന്നാംഘട്ടമെന്ന നിലയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാർക്കായി സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
മഹാത്മജിയുടെ ആഹ്വാനപ്രകാരം നടന്ന നിയമലംഘന സമരങ്ങളുടെ സ്മാരകമായിരുന്ന ഫ്രീഡം ലൈറ്റ് സംരക്ഷിച്ച് പുതുതലമുറയ്ക്ക് പഠിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ സമർപ്പണം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും.
ഇന്നുരാവിലെ 10.30നാണ് പദ്ധതികളുടെ സമർപ്പണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |