തിരുവനന്തപുരം: കേരള ലായേഴ്സ് ക്ളാർക്ക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൃശൂർ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ അദ്ധ്യക്ഷനായ പരിപാടിയിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ സന്നിഹിതനായി. പൊതുസമ്മേളനം കൂടൽമാണിക്യം ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പ്രദീപ് മേനോനും ഇ- ഫയലിംഗ് ആശങ്കകൾ എന്ന സെമിനാർ ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റായി കെ.ബി.രാജശേഖരൻ നായരും ജനറൽ സെക്രട്ടറിയായി കെ.രാജമാണിക്യവും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഷാജു കാട്ടുമാത്താണ് ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |