SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 AM IST

ഓമല്ലൂരിലെ പച്ചക്കറികൾ ബ്രാൻഡ് ചെയ്തു വിപണനം ചെയ്യണം : വീണാജോർജ്

Increase Font Size Decrease Font Size Print Page
veena

പത്തനംതിട്ട : കർഷകന് ലാഭം ലഭിക്കുന്ന രീതിയിൽ ഓമല്ലൂരിലെ പച്ചക്കറികൾ ബ്രാൻഡ് ചെയ്തു വിപണനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാൻ കൃഷി വ്യാപകമാക്കണം.

ഓമല്ലൂർ ബ്രാൻഡ് അരി വിപണിയിൽ എത്തിച്ചതുപോലെ വീടുകളിൽ പച്ചക്കറി കൃഷി വ്യാപകമാക്കി വിപണിയിൽ എത്തിക്കണം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൻ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ക്യാഷ് അവാർഡ് വിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ മുഖ്യപ്രഭാഷണവും ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.ജെ. റെജി പദ്ധതി വിശദീകരണവും നടത്തി.
കൃഷി ഓഫീസർ ടി.സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാസുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മനോജ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി വർഗീസ്, സുജാത, അജയൻ, അന്നമ്മ, സുരേഷ് കുമാർ, റിജു കോശി, എൻ.മിഥുൻ, അമ്പിളി, എം.ആർ. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജീവ്, ഓമല്ലൂർ കാർഷിക കർമ്മസേന സെക്രട്ടറി ബാലകൃഷ്ണൻ നായർ, കാർഷിക വികസന സമിതി അംഗങ്ങളായ തമ്പിക്കുട്ടി ജോഷ്വാ, കെ.എ.വർഗീസ്, പാടശേഖര സമിതി സെക്രട്ടറി ജോൺസൻ പാപ്പനാട്ട്, മുതിർന്ന കർഷകൻ രാമചന്ദ്രൻ നായർ, ഓമല്ലൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് പി.ബി.ബാബു തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.