പയ്യന്നൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) ഓണം പ്രദർശന വിപണന മേള തുടങ്ങി. പയ്യന്നൂർ റൂറൽ ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിംഗിലെ ഹാൻവീവ് ഷോറൂമിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.റൂറൽ ബാങ്ക് സെക്രട്ടറി ഒ.നാരായണൻ ആദ്യവിൽപ്പന ഏറ്റുവാങ്ങി. ഹാൻവീവ് മാനേജിംഗ് ഡയരക്ടർ അരുണാചൽ സുകുമാർ, മാർക്കറ്റിംഗ് മാനേജർ കെ.സുദീപ്, കെ.കെ.ഗംഗാധരൻ, വി.നന്ദകുമാർ, വൈക്കത്ത് നാരായണൻ, ഡിപ്പോ മാനേജർ എസ്.കെ.വിനോദ് എന്നിവർ സംസാരിച്ചു.
സെപ്തംബർ ഏഴു വരെ നീണ്ടു നിൽക്കുന്ന മേളയിൽ 30 ശതമാനം റിബേറ്റ് ലഭിക്കും. 15000 രൂപയുടെ പർച്ചേസിന് സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് സൗജന്യമായി നൽകും. സർക്കാർ - അർദ്ധ സർക്കാർ - ബാങ്ക് ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭിക്കും.