കോന്നി : തണ്ണിത്തോട് കോന്നി വനപാതയിലെ ഞ്ഞള്ളൂർ മുതൽ എലിമുള്ളംപ്ലാക്കൽ വരെയുള്ള ഭാഗത്തു തെരുവുവിളക്കുകൾക്കായി വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22 വാർഷിക പദ്ധതിയിൽ ഊർജ്ജ മേഖലയിൽ ലഭിച്ച രണ്ടുലക്ഷം രൂപ മുതൽമുടക്കിയാണ് 1300 മീറ്ററിൽ വൈദ്യുതിലൈൻ സ്ഥാപിക്കുന്നത്. ഞള്ളൂർ, എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട് പ്രദേശത്തെ ജനങ്ങളുടെ ആവശ്യമാണ് ഇതിലൂടെ നടപ്പാക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള റോഡിലെ രാത്രിയാത്ര അപകടമാണ്. കോന്നി പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിക്കും. 50 പോസ്റ്റുകളിലായി എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിക്കുന്നത്. കോന്നി തണ്ണിത്തോട് റോഡിൽ ഞ്ഞള്ളൂർ ജനവാസമേഖല വരെയും തണ്ണിത്തോട് മൂഴി മുതൽ എലിമുള്ളംപ്ലാക്കൽ വരെയും തെരുവ് വിളക്കുകളുണ്ട്. ഇതിനിടയിലുള്ള ഞ്ഞള്ളൂർ വനമേഖലയിൽ തെരുവ് വിളക്കുകളില്ലാത്തത് നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |