പത്തനംതിട്ട : ഓണക്കാലത്തെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കളക്ടറേറ്റിന് മുമ്പിൽ കനത്തമഴ വകവയ്ക്കാതെ മാവേലിയുടെയും പ്രജകളുടെയും പ്രതിഷേധം. അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ മഴ നനഞ്ഞ് ചേന പുഴുങ്ങിയതും ചമ്മന്തിയും കൂട്ടി മാവേലിക്കൊപ്പം ഭക്ഷണം കഴിച്ചു പ്രതിഷേധിച്ചു.
കൊവിഡ് തളർച്ചയിൽ നിന്ന് പൂർണമായി കരകയറാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ കൊള്ള വില ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻരാജ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ തെള്ളിയൂർ, ഷമീർ തടത്തിൽ, സലീം പെരുനാട്, തൗഫീഖ് രാജൻ, ജിതിൻ ജെ.ബ്രദേഴ്സ്, ബിന്ദു ബിനു, ഷാജി സുറൂർ, യൂസഫ് തരകന്റയ്യത്ത്, ഷൈജു, അസ്ലം കെ.അനൂപ്, മുഹമ്മദ് റോഷൻ, സാംകുട്ടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |