തൃശൂർ: കേരള കലാമന്ദിരത്തിന്റെ 55-ാം വാർഷികാഘോഷവും കലാമണ്ഡലം ക്ഷേമാവതിക്ക് ഗുരുവന്ദനവും ശനിയാഴ്ച വൈകിട്ട് നാലിന് തൃശൂർ റീജ്യണൽ തിയറ്ററിൽ നടക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതിയുടെ ശിഷ്യരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുവന്ദനം പരിപാടിയിൽ പൂർവ വിദ്യാർത്ഥികളായ പാർവതി ജയറാം, ഡോ. നീന പ്രസാദ്, വിനീത നെടുങ്ങാടി, ഡോ. അനില, ഡോ. ലൈല രാമചന്ദ്രൻ എന്നിവർ ഓർമ്മകൾ പങ്കുവയ്ക്കും. വാർത്താസമ്മേളനത്തിൽ കേരള കലാമന്ദിരം സെക്രട്ടറി ജയരാജ് പുതുമഠം, സി.ആർ. രഞ്ജു, കലൈലാമണി രശ്മിമേനോൻ, ഡോ. സുമിത്രനായർ, ഡോ. ഒ. അനില എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |