കുറിച്ചി . കുറിച്ചി ഗ്രാമപഞ്ചായത്തും തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയും സംയുക്തമായി ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ എബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ് തോമസ് സംസാരിച്ചു. തിരുവല്ല ഐ മൈക്രോ സർജറി ഹോസ്പിറ്റലിലെ നേത്ര രോഗ വിഭാഗം ഡോക്ടർ ഷൈമ വിശദീകരണം നടത്തി. 110 പേർ ചികിത്സ തേടി. തിമിര ശസ്ത്രക്രിയ നിർദ്ദേശിച്ചവർക്ക് തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തും.